Web Desk

വാഷിംങ്ടണ്‍

July 12, 2020, 10:54 am

പൊതുവേദിയില്‍ ആദ്യമായി മാസ്‌ക് ധരിച്ച് ട്രംപ്

Janayugom Online

മാസ്‌ക ധരിക്കില്ലെന്ന് പിടിവാശിയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയം മാറ്റി. പൊതുവേദിയില്‍ മാസ്ക് ധരിച്ചെത്തിയ ട്രംപിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മിലിട്ടറി ആശുപത്രിയില്‍ സന്ദര്‍ശനത്തിനായി എത്തിയ ട്രംപ് രാജ്യത്തെ രോഗവ്യാപനം കണക്കിലെടുത്താണ് പുതിയ മാറ്റം.

പൊതുചടങ്ങുകളില്‍ മാസ്ക് ധരിക്കാതെ എത്തുന്ന ട്രംപ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സബര്‍ബന്‍ വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്‍റര്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് മാസ്ക് ധരിച്ചെത്തിയത്.

എന്നാല്‍ സന്ദര്‍ശനത്തിന് മുന്‍പ്, താന്‍ പരിക്കേറ്റ സൈനികരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയര്‍ന്നു. മരണസംഖ്യ 137,403 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,490,446 ആയി.

ENGLISH SUMMARY:trump wear mask
You may also like this video