March 23, 2023 Thursday

Related news

March 13, 2023
March 12, 2023
February 26, 2023
February 15, 2023
February 11, 2023
February 11, 2023
February 8, 2023
January 28, 2023
January 28, 2023
January 27, 2023

ട്രംപിന്റെ ഇന്ത്യ സന്ദർശനം; 3 മണിക്കൂറിന് 85 കോടി വാരിയെറിഞ്ഞ് ഗുജറാത്ത് സർക്കാർ

Janayugom Webdesk
ന്യൂഡൽഹി
February 24, 2020 9:43 am

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം മോടി കൂട്ടാൻ പണം വാരിയെറിഞ്ഞു ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിൽ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറിനായി 85 കോടി രൂപയാണ് സർക്കാർ ചിലവാക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ. കണക്കുകൾ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വാർഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നിരായിരട്ടിയാണ് ട്രംപിനായി ചിലവാക്കുന്നത്. ഗുജറാത്ത് നഗരത്തിലും ചേരി പ്രദേശങ്ങളിലുമായി മോഡിയുടെയും ട്രംപിന്റെയും ഫ്ലെക്സുകളാണ്. ചേരി പ്രദേശങ്ങളെ ട്രംപിന്റെ മുന്നിൽ നിന്ന് കെട്ടിമറച്ചു കൊണ്ട് വൻ മതിലുകളാണ് ഗുജറാത്തിൽ സർക്കാർ പണിതത്.

നഗരത്തിന്റെ ദൈന്യമുഖം ട്രംപിൽ നിന്ന് കെട്ടിമറച്ചു കൊണ്ട് ഗുജറത്തിനെ മുഖം മിനുക്കി പുറത്തു കാട്ടിയിരിക്കുകയാണ് സർക്കാർ. ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ തുടർന്ന് ഗുജറാത്തിലെ സ്കൂളുകൾക്കും ഓഫീസുകൾക്കും സർക്കാർ അവധി നൽകി. ട്രംപിന്റെ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട ചുമതലകളും റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിൽ ആളുകളെ നിറയ്ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ട്രംപും മോഡിയും ഗുജറാത്തില്‍ എത്തിയാല്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡിനിരുവശവും വര്‍ണശബളമായ അലങ്കാരം ആരേയും അമ്പരപ്പിക്കുന്ന നിലയിലാണ് ഒരുക്കിയിട്ടുള്ളത്.

ENGLISH SUMMARY: Trump’s India vis­it; Govt spend huge expensive

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.