Thursday
21 Feb 2019

ട്രംപിന് പറ്റിയ അമളി!

By: Web Desk | Sunday 1 July 2018 11:23 PM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായാലും അമളി പറ്റും. സെനറ്റര്‍ ജോണ്‍ മെലിന്‍ഡസ് ആണെന്ന പേരില്‍ വ്യാജഫോണ്‍ വിളിച്ചാണ് ഡൊണാള്‍ഡാണ് ട്രംപിനെ കൊമേഡിയന്‍ ജോണ്‍ മെലിന്‍ഡസ് പറ്റിച്ചത്. വ്യാജ ഫോണ്‍ കോളാണെന്ന് മനസിലാകാതെ തിരിച്ചുവിളിച്ച ട്രംപ് മിനിറ്റുകളോളം സംസാരിക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലാണ് സംഭവം. ട്രംപുമായുള്ള തന്റെ മൂന്ന് മിനുട്ട് സംഭാഷണത്തിന്റെ റെക്കോഡിംഗാണ് ജോണ്‍ മെലിന്‍ഡസ് പുറത്തുവിട്ടിരിക്കുന്നത്. കുടിയേറ്റ പ്രശ്‌നം അടക്കമുള്ള വിഷയങ്ങള്‍ ട്രംപ് സംസാരിക്കുന്നു. സുപ്രീം കോടതിയിലേയ്ക്കുള്ള ജഡ്ജി നിയമനം സംന്ധിച്ചുള്ള ആവശ്യത്തോടും ട്രംപ് പ്രതികരിക്കുന്നുണ്ട്. നിരവധി പേരുടെ ലിസ്റ്റ് കയ്യിലുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നോമിനിയെ പ്രഖ്യാപിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ മരുമകന്‍ ജെറാര്‍ കുഷ്‌നറും മെലിന്‍ഡിസിനെ വിളിച്ചു.

Related News