November 29, 2022 Tuesday

Related news

November 16, 2022
August 18, 2022
July 12, 2022
June 29, 2022
February 19, 2022
January 22, 2022
July 31, 2021
April 2, 2021
March 22, 2021
February 14, 2021

ട്രംപിന്റെ നികുതി രേഖകള്‍ കൈമാറണം; നീതിന്യായ വകുപ്പ് ഉത്തരവിട്ടു

Janayugom Webdesk
വാഷിംഗ്ടണ്‍
July 31, 2021 10:04 pm

മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ ദീര്‍ഘകാല നികുതി റിട്ടേണുകള്‍ ട്രഷറി വകുപ്പ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ഹൗസ് വേസ് ആന്റ് മീന്‍സ് കമ്മിറ്റിക്ക് കൈമാറണമെന്ന് നീതിന്യായ വകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞദിവസം ട്രംപിന്റെ തെരഞ്ഞെടുപ്പ് രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അടുത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

ആക്ടിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഡോണ്‍ ജോണ്‍സനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കമ്മിറ്റിക്ക് ട്രംപിന്റെ നികുതി റിട്ടേണ്‍ കമ്മിറ്റിയുടെ രഹസ്യസ്വഭാവമുള്ള യോഗത്തില്‍ വച്ചായിരിക്കും രേഖകള്‍ പരിശോധിക്കുക. വോട്ടെടുപ്പിലൂടെ മുഴുവന്‍ രേഖകളും പൊതുവാക്കിമാറ്റാനും സാധിക്കും. ഉത്തരവിനെ സ്പീക്കര്‍ നാന്‍സി പെലോസി പ്രശംസിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ വിജയമാണിതെന്നും അവര്‍ പറഞ്ഞു.

2019 ല്‍ ഹൗസ് വേസ് ആന്റ് മീന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റിച്ചാര്‍ഡ് നീല്‍ ട്രംപിന്റെ വ്യക്തിഗത, ബിസിനസ് നികുതി റിട്ടേണുകളും അനുബന്ധ ഐആര്‍എസ് രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം അഭ്യര്‍ത്ഥന നിരസിച്ചതോടെ കമ്മിറ്റി നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ നികുതി രേഖകള്‍ പുറത്തുവിട്ടപ്പോഴും ട്രംപ് തയാറായിരുന്നില്ല. വൈറ്റ് ഹൗസിന്റെ ഭരണഘടനാ സുരക്ഷയും ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന വാദവും ഉയര്‍ത്തി പിടിച്ചുനില്‍ക്കുകയായിരുന്നു.

Eng­lish sum­ma­ry; Trump’s tax doc­u­ments must be hand­ed over

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.