കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വിന് അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുറന്ന ഭീഷണിക്ക് വഴങ്ങിയാണ് മോഡി സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്ന് സൂചനയുണ്ട്. ഇന്ത്യയിലും കോവിഡ് ബാധ രൂക്ഷമായതോടെ രാജ്യത്ത് മരുന്നിന്റെ കുറവ് പരിഹരിക്കാന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് രൂക്ഷമായാണ് പ്രതികരികച്ചത്. മരുന്ന് കയറ്റുമതി പുനഃരാരംഭിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനം പിന്‍വലിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധിത രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന് നല്ലതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ രോഗികൾക്ക് ഈ മരുന്ന് നൽകിവരുന്നുണ്ട്. എന്നാൽ അംഗീകൃത പരീക്ഷണം നടത്താതെ, രോഗികളിൽ ഏറെ പാർശ്വഫലങ്ങളുണ്ടാക്കുന്ന ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധവുമുണ്ട്. കോവിഡ് പടർന്നതോടെ മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ മാനുഷിക പരിഗണന കണക്കിലെടുത്ത് ചില ഘട്ടങ്ങളില്‍ മരുന്ന് കയറ്റുമതി അനുവദിക്കാമെന്നും കേന്ദ്രം ആദ്യം നിലപാടെടുത്തു. അമേരിക്ക വൻതോതിൽ മരുന്ന് ആവശ്യപ്പെട്ടതോടെ കയറ്റുമതി പൂര്‍ണ്ണമായി നിരോധിച്ച് ഇന്ത്യ ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിസ്വരത്തിലുള്ള പ്രതികരണമുണ്ടായത്. 24 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾക്കും (എപിഐ) ഫോർമുലേഷനുകൾക്കും ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പിൻവലിച്ചിരിക്കുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിൻ, പാരസെറ്റമോൾ എന്നിവയുടേയും അതിന്റെ ഫോർമുലേഷനുകളുടേയും കയറ്റുമതി നിയന്ത്രിതമായിരിക്കും. ഇവ കയറ്റുമതി ചെയ്യുന്നതിന് സർക്കാരിൽ നിന്ന് ലൈസൻസ് നേടണം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.