അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെബ്രുവരി 24 ലെ മൂന്നു മണിക്കൂർ നേരത്തെ ഗുജറാത്ത് സന്ദർശനത്തിന് 100 കോടി രൂപ ചെലവാകുമെന്ന് റിപ്പോർട്ട്. ട്രംപിന് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചെലവ് നോക്കരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നിർദ്ദേശം നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യത്തെ ഇന്ത്യ സന്ദർശനമാണിത്.
ട്രംപിന് ആവേശകരമായ സ്വീകരണം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനും (എഎംസി) അഹമ്മദാബാദ് അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയും (എയുഡിഎ) സംയുക്തമായാണ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരം അലങ്കരിക്കുന്നതിനും റോഡുകൾ നവീകരിക്കുന്നതിനുമുള്ള ചെലവ് വഹിക്കുന്നത്. 100 കോടിയിൽ 17 റോഡുകളുടെ നവീകരണത്തിനു മാത്രമായി 60 കോടി രൂപ ചെലവാക്കും. മോട്ടേരയിൽ പുതുതായി നിർമ്മിച്ച സർദാർ പട്ടേൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് ട്രംപ് മടങ്ങുന്ന 1.5 കിലോമീറ്റർ ദൂരമുള്ള റോഡും കോടികൾ ചെലവഴിച്ച് നവീകരിക്കുന്നുണ്ട്. നഗരത്തിലെ റോഡുകളുടെ ഇരു വശങ്ങളും പനകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
മൂന്നു മണിക്കൂർ മാത്രം ഇന്ത്യയിൽ തങ്ങുന്ന ട്രംപിനായി 100 കോടിയിലധികം ചെലവാകുമെന്നാണ് സൂചന. ഇതിൽ കുറച്ചു പണം കേന്ദ്ര സർക്കാർ നൽകമെങ്കിലും ഭൂരിഭാഗം തുകയും ചെലവാക്കുക ഗുജറാത്ത് സർക്കാർ ആയിരിക്കും. അഹമ്മദാബാദിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് മാത്രമായി 500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നത്. സന്ദർശനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ട്രംപും മോഡിയും അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും റോഡ് ഷോ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തിയ ശേഷം ട്രംപ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തും. ഹൂസ്റ്റണിലെ മോഡിയുടെ പരിപാടിക്ക് ‘ഹൗഡി മോഡി’ എന്ന് പേര് നൽകിയതിന് സമാനമായി ’ കെം ച്ചോ ട്രംപ് ’ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. അതേസമയം ട്രംപ് സഞ്ചരിക്കേണ്ട പാതയോരത്തുള്ള ചേരികൾ മതിൽ കെട്ടി മറച്ച നടപടി ഏറെ വിവാദമായിരുന്നു.
English summary:Trump’s Three Hours: Costs Billion
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.