അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിന്റെ പരിസരത്ത് കഴിയുന്ന കുരങ്ങുകളെ കെണിവെച്ച് പിടികൂടാനുള്ള നടപടിയുമായി അഹമ്മദാബാദ് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ട് റൺവേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതർ. ഇത്തരത്തിൽ നിരവധി വട്ടം കുരങ്ങുകൾ റൺവേയിലേക്ക് എത്താറുണ്ടായിരുന്നു.അതിനാൽ പ്രസിഡന്റിന്റെ വിമാനം എത്തുന്ന സമയം കുരങ്ങു കൂട്ടം തടസവുമായി എത്തുമോയെന്ന ആശങ്കയെ തുടർന്നാണ് നടപടി.
വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക കേന്ദ്രങ്ങളിലെ മരങ്ങളിലാണ് കുരങ്ങുകൾ തമ്പടിച്ചിരിക്കുന്നത്. കുരങ്ങ് റൺവേയിൽ ഇറങ്ങിയാൽ പിന്നെ വിമാനത്തിന് ഇറങ്ങാനാവില്ല. പടക്കം പൊട്ടിച്ചും, സൈറൺ മുഴക്കിയുമെല്ലാം കുരങ്ങുകളെ ഓടിക്കാനുള്ള ശ്രമം പലപ്പോഴും പരാജയപ്പെട്ടു. കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ കുരങ്ങുകൾക്ക് പിറകെ ഓടിയും ഇവയെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തുടർന്നാണ് കെണിവച്ച് പിടുത്തം തുടങ്ങിയത്. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്.
കുരങ്ങുകളെ കൂടാതെ പക്ഷികളും വിമാനത്താവളത്തിൽ ശല്യക്കാരാണ്. ബംഗളൂരുവിലേക്ക് ഗോ എയർ വിമാനം പറന്നുയരുന്നതിന് ഇടയിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരികെ ഇറക്കിയിരുന്നു.
English Summary; Trump’s visit: Ahmedabad airport authorities caught 50-odd monkeys
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.