വിശ്വാസ പ്രമേയം അവതരിപ്പിച്ചു; വോട്ടെടുപ്പ് ഉടന്‍

Web Desk
Posted on July 29, 2019, 11:34 am

ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേല്‍ ചര്‍ച്ച വേണ്ടെന്നും ചര്‍ച്ച ചെയ്ത് സമയം കളയാന്‍ ഇല്ലെന്നും വോട്ടെടുപ്പിലേയ്ക്ക് കടക്കാമെന്നുമാണ് ഇരുപക്ഷത്തിന്റെയും ആവശ്യം. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ ധനബില്ലും അവതരിപ്പിക്കും.

അയോഗ്യരാക്കിയവരില്‍ മുംബൈയില്‍ കഴിഞ്ഞിരുന്ന വിമതരില്‍ അഞ്ചു പേര്‍ ഇന്ന് രാവിലെ ബംഗളൂരുവില്‍ എത്തിചേര്‍ന്നു. അയോഗ്യരാക്കിയതോടെ ഇവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. 2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. 17 പേരെയാണ് സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ ഇന്നലെ മാത്രം അയോഗ്യരാക്കിയത്. രണ്ട് ദിവസം മുമ്പ് മൂന്ന് പേരെയും അയോഗ്യരാക്കിയിരുന്നു. 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് ശേഷം സ്പീക്കര്‍ ഒഴികെ 207 പേരാണ് കര്‍ണാടക നിയമസഭയിലുള്ളത്. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്.