Web Desk

കാലിഫോര്‍ണിയ

January 21, 2020, 1:05 pm

അഗ്നി പർവതം പൊട്ടി ലാവ ഒഴുകുന്നതോ അതോ പാറയ്ക്ക് തീ പിടിച്ചതോ? സോഷ്യൽ മീഡിയയെ വട്ടം കറക്കിയ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്

Janayugom Online

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തിരഞ്ഞ് കൊണ്ടിരിക്കുന്നത് കത്തിയെരിയുന്ന ഒരു പാറയുടെ ദൃശ്യമാണ്. തീ ആളിപ്പടർന്നതാണോ അതോ അഗ്നിപർവതം പൊട്ടിയൊഴുകുന്ന ലാവയോ? ഇതുവരെ 40 ലക്ഷത്തോളം പേർ കണ്ട വീഡിയോയിൽ എല്ലാവർക്കും സംശയം ഉദിച്ചത് ഇക്കാര്യത്തിലാണ്.

കാലിഫോര്‍ണിയയിലെ യോസെമിറ്റെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. യേസെമിറ്റെ ഫയര്‍വാള്‍ എന്നാണ് ഡൊമനികോ കലിയ എന്ന ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു തീയിക്ക് പിന്നിലെ സത്യം. കാലിഫോര്‍ണിയയിലെ ഒരു സാധാരണ വെള്ളച്ചാട്ടമാണിത്.

എന്നാൽ ഈ വെള്ളച്ചാട്ടം എല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ട് ആഴ്ചകളില്‍ ഓറഞ്ചും ചുവപ്പും നിറമാകും. ഈ വെള്ളച്ചാട്ടത്തിന് നേര്‍ രേഖയില്‍ സൂര്യപ്രകാശം പതിക്കുന്നതുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് എബിസി ന്യൂസ് പറയുന്നത്. ഈ സമയത്ത് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം;

Eng­lish Sum­ma­ry: Truth behind the fire fall off Yosemite Nation­al park.

you may also like this video;