June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

By Janayugom Webdesk
February 8, 2020

പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ ഉടമയും അധ്യാപകനും കൂടിയായ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ. യശോധരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

നാലാംക്ലാസ് വിദ്യാർഥിനിയായ പത്തുവയസുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയെ തുടർന്ന് വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അധ്യാപകന് പുറമെ, സ്വകാര്യ സ്കൂൾ ഉടമ കൂടിയാണ് ഇയാൾ. 2008‑ലും ഇയാൾക്കെതിരെ സമാനമായ കേസ് നിലനിന്നിരുന്നതായി പോലീസ് പറയുന്നു. മറ്റൊരു സ്കൂളിലായിരുന്നു അന്ന് അയാൾ ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Eng­lish sum­ma­ry: try to seduce school stu­dent teacher arrest

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.