ന്യൂസിലാന്റില്‍ സുനാമി സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്കി. തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവഭപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ഹള്ക്ക് നിര്‍ദേശം നല്‍കിയത്.
10 അടി ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ കുട്ടികളെ സ്കൂളില്‍ വിടരുതെന്നും അറിയിച്ചിട്ടുണ്ട്.
ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാൻ, റഷ്യ, മെക്സിക്കോ, തെക്കേ അമേരിക്ക, തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തോതില്‍ തീരമാലകള് രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസിലാന്റ് തീരത്തു നിന്ന് 1000കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു. അതിരാവിലെ തന്നെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തര ആര്ഡന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ENGLISH SUMMARY: tsunami alert in newzealand
YOU MAY ALSO LIKE THIS VIDEO