25 April 2024, Thursday

യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച സംഭവം: ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 8:12 pm

മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി
കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാരിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്.

മുന്നാ കുമാർ റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായതിനാൽ ജോലിയില്‍നിന്ന് നീക്കം ചെയ്തതായി മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു.

കൊല്‍ക്കത്ത‑അമൃത്സര്‍ അകാല്‍ തഖ്ത് എക്പ്രസ് ട്രെയിനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയിൽ മുന്നാ കുമാര്‍ മൂത്രമൊഴിക്കുയായിരുന്നു. ഇവർ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Drunk TTE who uri­nat­ed on woman sacked from ser­vice, Rail­way Min­is­ter tweets ter­mi­na­tion letter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.