വയനാട്ടില്‍ 18 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

Web Desk
Posted on March 07, 2018, 9:42 pm

കല്‍പറ്റ: വയനാട്ടില്‍ കല്‍പറ്റയില്‍ നിന്നും കുഴല്‍പണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവന്‍ വീട്ടില്‍ സബീര്‍ എന്നയാളുടെ കയ്യില്‍ നിന്നുമാണ് പതിനെട്ട് ലക്ഷത്തി എണ്ണൂറ് രൂപയും നോട്ട് എണ്ണാന്‍ ഉപയോഗിക്കുന്ന മെഷീനും പിടികൂടിയത്. കല്‍പറ്റ എസ്.ഐ യും സംഘവുമാണ് ഇയാളെ കല്‍പ്പറ്റ പളളി താഴെയുള്ള റൂമില്‍ നിന്നും പിടികൂടിയത്. കൊടുവള്ളിയില്‍ നിന്നും വരുന്ന പണം ആവശ്യകാര്‍ക്ക് എത്തിച്ചു നില്‍ക്കുന്ന ഇടനിലക്കാരനാനെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.