Monday
25 Mar 2019

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരത്തിന് ഹിന്ദു വനിതയും

By: Web Desk | Saturday 12 January 2019 2:12 PM IST


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരു ഹിന്ദു വനിത. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററായ തുള്‍സി ഗബ്ബാര്‍ഡ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തിറങ്ങുന്നത്. ഡൊമാക്രാറ്റിക്ക് പാര്‍ട്ടി നേതാവായ തുള്‍സി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു പുതു ചരിത്രമാകും.
തുള്‍സിയും ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമലാ ഹാരിസും ഉള്‍പ്പടെ പന്ത്രണ്ടോളം ഡൊമാക്രാറ്റിക്ക് പാര്‍ട്ടി നേതാക്കന്മാരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്നത്.

യുഎസ് ജനപ്രതിനിധി സഭയില്‍ മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയുപയോഗിച്ച്‌ ആദ്യമായി സത്യപ്രതിജ്ഞ നടത്തിയും തുള്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പട്ടാളക്കാരിയായ തുള്‍സി പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു.

അമേരിക്കന്‍ ജനത നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ തനിക്കവരെ സഹായിക്കണമെന്നും തുള്‍സി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പരിരക്ഷയും, നീതിന്യായവും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് താന്‍ പരിഗണന നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020 ലാണ് അമേരിക്കയിൽ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്.

Related News