പി പി ചെറിയാൻ

ന്യൂയോർക്ക്

January 27, 2020, 1:04 pm

രാഷ്ട്രീയ ഭാവി തകർത്തുവെന്നാരോപിച്ച് തുൾസി ഗബാർഡ് ഹിലറി ക്ലിന്റനെതിരെ 50 മില്യൺ ലോ സ്യൂട്ട് ഫയൽ ചെയ്തു

Janayugom Online

ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ഹവായിയിൽ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി തുൾസി ഗബാർഡ് ഹില്ലരി ക്ലിന്റനെതിരെ 50 മില്യൻ ഡോളറിന് നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. റഷ്യയിൽ നിന്നും വൻ പിന്തുണ നേടിയെടുത്ത ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാണ് തുൾസി ഗബാർഡെന്ന് പേരെടുത്തു പറയാതെ പരസ്യമായി വിമർശിച്ചത് 2016 ൽ ഹില്ലരി ക്ലിന്റിനു പിന്തുണ നൽകാതെ അന്നത്തെ മറ്റൊരു പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ബെർണി സാന്റേഴ്സിനെ എൻഡോഴ്സ് ചെയ്തതിന്റെ വൈരാഗ്യമാണെന്ന് തുൾസി പറയുന്നു.

അടിസ്ഥാനരഹിതവും സത്യവുമല്ലാത്ത പ്രചരണം ഹില്ലരി നടത്തിയത് തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് തുൾസി പറഞ്ഞു. ചെയ്തതും പറഞ്ഞതുമായ അസത്യങ്ങൾക്ക് മാപ്പപേക്ഷിക്കുവാനും തുൾസി ഹില്ലരി തയ്യാറായിട്ടില്ലെന്ന് ന്യുയോർക്ക് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ലൊസ്യൂട്ടിൽ പറയുന്നു. എന്നാൽ ഇതു ശുദ്ധ മണ്ടത്തരമാണെന്ന് ക്ലിന്റൻ സ്പോക്ക്മാൻ നിക് മെറിൽ പറഞ്ഞു.