രാമനാമം ജപിച്ചാല്‍ രാമനാകാം; ഒടുവില്‍ രാഹുല്‍ രാമനായി

Web Desk
Posted on January 30, 2019, 3:59 pm

പട്‌ന: രാമനാപം ജപിച്ചിരിക്കട്ടെ, രാമനാകും എന്ന് പറഞ്ഞ രാഹുലിനെ  ഒടുവില്‍ രാമനാക്കി പോസ്റ്റര്‍. ബിഹാറിലെ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളില്‍ രാമനായി ചിത്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം.

ഒടുവില്‍ ബിഹാറില്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനെതിരെ പ്രതിഷേധം ശക്തമായി. ഫെബ്രുവരി 3 ന് പട്‌നയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ മെഗാ റാലിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പോസ്റ്ററുകളിലാണ് രാഹുല്‍ ഗാന്ധിയെ രാമനാക്കി ചിത്രീകരിച്ചിരിക്കുന്നത്.

അവര്‍ രാമനാമം ജപിച്ചിരിക്കട്ടെ, നിങ്ങള്‍ സ്വയം രാമനാകും എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്ങ് എന്നിവരുള്‍പ്പടേയുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് പശ്ചാത്തലമാവുന്ന പോസ്റ്ററില്‍ രാമന്റെ ചിത്രത്തിലെ തലമാത്രം മാറ്റി രാഹുലിന്റെ ചിത്രം ചേര്‍ക്കുകയായിരുന്നു. മുന്‍പ് ഉത്തര്‍ പ്രദേശില്‍ രാഹുലിനെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. അന്ന് മോഡിയെ രാവണനായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്.