തുർക്കി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം നൂറുകടന്നതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 7.0 മാഗ്നിറ്റ്യൂഡ് കാണിച്ച ഭൂകമ്പത്തിൽ 994 പേർക്ക് പരിക്കേറ്റതായാണ് സർക്കാർ കണക്കുകൾ വിശദമാക്കുന്നത്. 147 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
ഇനിയും നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കിട്ടുന്നവിവരം. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇസ്മീറിലെ ബയാരക്ലിയിലാണ്. ഗ്രീസില്‍ എലിഫ് പെരിൻസെക് എന്ന മൂന്ന് വയസുകാരിയെയും ഇഡിൽ സിരിന്‍ എന്ന 14 വയസുകാരിയെയും അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കി.
ഭൂകമ്പത്തെ തുടര്‍ന്ന് ഇജിയന്‍ കടലിലുണ്ടായ സുനാമിയില്‍ ഇരുവര്‍ക്കും തങ്ങളുടെ സഹോദരനെ നഷ്ടമായിരുന്നു. സ്കൂള്‍ വിട്ടു മടങ്ങുന്നതിനിടെ മതിലിടിഞ്ഞു വീണാണ് ഇവരുടെ സഹോദരന് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തിനുശേഷം തുര്‍ക്കിയില്‍ 1464 ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 44 എണ്ണം റിക്ടര്‍ സ്കെയിലില്‍ നാലിനു മുകളില്‍ തീവ്രത രേഖപ്പെടുത്തി.
English summary; Turkey earthquake: Death crossed one hundred
You may also like this video;