28 March 2024, Thursday

തുര്‍ക്കി ഭൂകമ്പം; ബഹുനില കെട്ടിടം നിലംപൊത്തുന്ന നടുക്കുന്ന വീഡിയോ

Janayugom Webdesk
അങ്കാറ
February 6, 2023 5:06 pm

തുര്‍ക്കി ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബഹുനില കെട്ടിടം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലുമായി റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1400ലേറെ ആളുകളാണ് മരിച്ചത്.

തുടര്‍ച്ചയായ രണ്ടാമത്തെ ഭൂകമ്പത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 ആണ് രെഖപ്പെടുത്തിയത്. തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചാണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നാണ് പ്രദേശത്ത് ഭൂചലനമുണ്ടായത്. പല കെട്ടിടങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഭൂകമ്പം ഉണ്ടായത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായത്.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. പിന്നീട് 80 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുള്ള നുര്‍ദാഗി നഗരത്തിലാണ് രണ്ടാം തുടര്‍ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു. അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ ഇവിടെയും ഭൂകമ്പത്തില്‍ നിലംപൊത്തി.

Eng­lish Summary;Turkey Earth­quake; Video of high-rise build­ings collapsing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.