27 March 2024, Wednesday

ടിവി ഓഫ് ചെയ്തു; അമ്മായിയമ്മയുടെ മൂന്ന് വിരലുകള്‍ കടിച്ചെടുത്ത് യുവതി

Janayugom Webdesk
താനെ
September 8, 2022 4:46 pm

ഉച്ചത്തില്‍ വച്ച ടിവി ഓഫ് ചെയ്ത അമ്മായിയമ്മയുടെ വിരലുകള്‍ കടിച്ചെടുത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്നുള്ള 32 കാരിയായ വീട്ടമ്മയാണ് 60 വയസുള്ള അമ്മായിയമ്മയുടെ മൂന്ന് വിരലുകള്‍ കടിച്ചെടുത്തത്.
വൃശാലി കുല്‍ക്കര്‍ണി തന്റെ വീട്ടില്‍ ഭജന്‍ വായിക്കുമ്പോള്‍ മരുമകള്‍ വിജയ കുല്‍ക്കര്‍ണി ടെലിവിഷന്‍ ഉച്ചത്തില്‍ വച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വിജയയോട് ടെലിവിഷന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. വൃശാലി ടെലിവിഷന്‍ സെറ്റ് ഓഫ് ചെയ്തപ്പോള്‍ പ്രകോപിതയായ മരുമകള്‍ വൃശാലിയുടെ കൈ­യില്‍ പിടിച്ച്‌ മൂന്ന് വിരലുകളില്‍ കടിച്ചു. ഇടപെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അവര്‍ തല്ലുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ വൃശാലി ശിവാജിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
യുവതിക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഏറെ നാളായി കുടുംബത്തില്‍ വഴക്ക് തുടരുകയാണെന്നും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Turned off the TV; Woman bites fin­gers of mother-in-law

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.