October 3, 2022 Monday

ഓണച്ചന്തകളിലൂടെ 3.57 കോടി രൂപയുടെ വിറ്റുവരവ്‌

Janayugom Webdesk
തിരുവനന്തപുരം
September 14, 2020 9:40 pm

കോവിഡ്‌ പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസംഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്‌. കേരളത്തിലെ ഏറ്റവും പ്രധാന വിപണനകാലമായ ഓണക്കാലത്ത്‌ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പിക്കാറുണ്ട്‌.

ഈ വര്‍ഷവും കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തി. 453 ഓണച്ചന്തകളാണ്‌ ഈ ഓണക്കാലത്ത്‌ സംഘടിപ്പിച്ചത്‌. കോഴിക്കോട്‌, മലപ്പുറം എന്നീ ജില്ലകളില്‍ അനുമതി ലഭിക്കാത്തതിനാല്‍ ചന്തകള്‍ സംഘടിപ്പിച്ചില്ല. ഒരു സിഡിഎസില്‍ ഒന്ന്‌ എന്ന നിലയിലാണ്‌ ഓണച്ചന്തകള്‍ സംഘടിപ്പിച്ചത്.

കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങളും സാധ്യമായിടങ്ങളില്‍ കൃഷിസംഘങ്ങളുടെ (ജോയി‌ന്റ്‌ ലയബിലിറ്റി ഗ്രൂപ്പ്‌— ജെഎല്‍ജി) ഉല്പന്നങ്ങളും വില്‍പ്പനയ്‌ക്കായി എത്തിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ നാല്‌ ജില്ലകളില്‍ ജില്ലാതല വിപണന മേളകളും നടത്തി.

Eng­lish sum­ma­ry; Turnover of ‘3.57 crore through Onam markets

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.