തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍

Web Desk
Posted on August 22, 2019, 8:21 am

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍. വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദജുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോള്‍ അജ്മാന്‍ ജയിലിലുള്ള തുഷാറിനെ പുറത്തിറക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. വ്യാഴാഴ്ച ആയതു കൊണ്ടു തന്നെ ഇന്നു തന്നെ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് സുഹൃത്തുക്കളുടെ ഭാഗത്തു നിന്നും നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പൊതു അവധി ആയതിനാല്‍ ഇന്നു പുറത്തിറങ്ങിയില്ലെങ്കില്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്റെ സഹായവും തുഷാറിന്റെ കുടുംബം തേടുന്നുണ്ട്.

പത്തുവര്‍ഷം മുൻപ്  അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്ബതര കോടി രൂപ)യുടേതാണ് ചെക്ക്. പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

you may also like this video