വോട്ടിങ് സാമഗ്രികള്‍ അടങ്ങുന്ന ഭാരമേറിയ പെട്ടി ചുമന്ന് കളക്ടർ അനുപമ

Web Desk
Posted on April 20, 2019, 6:20 pm

സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി തൃശൂര്‍ കലക്ടര്‍ ടി വി അനുപമ. ഇത്തവണ പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികള്‍ അടങ്ങുന്ന ഭാരമേറിയ പെട്ടി ചുമന്നാണ് അനുപമ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്.