സി പി ഐ നേതാവ് ടി വി ഗംഗാധരന്‍ (80) നിര്യാതനായി

Web Desk
Posted on April 25, 2018, 8:52 pm

കൊച്ചി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവുമായ കളമശ്ശേരി റോക്ക് വെല്‍ റോഡ് രജനി നിവാസില്‍ ടി വി ഗംഗാധരന്‍ (80) നിര്യാതനായി. മുന്‍ എച്ച്എംടി ജീവനക്കാരനാണ്. സംസ്‌ക്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 1 ന് അമ്പാട്ടുകാവ് ശ്മശാനത്തില്‍. ഭാര്യ :കെ കമലം. മക്കള്‍ : ജി ബാബുരാജ് (റസിഡന്റ് എഡിറ്റര്‍ ‚ജനയുഗം, കൊച്ചി), ജി ബിന്ദു. മരുമകള്‍ : ബിന്ദു കെ ശ്രീധര്‍ (പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസ്, തൊടുപുഴ )