യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‌ അജ്ഞാതന്‍റെ വെടിയേറ്റു

Web Desk

ന്യൂഡല്‍ഹി

Posted on April 09, 2018, 2:57 pm

ഉത്തര്‍പ്രദേശിലെ ഗസീദാബാദില്‍ ഇന്നലെ വൈകീട്ട് ദൃശ്യ മാധ്യമപ്രവര്‍ത്തകനായ അനുജ് ചൗധരിക്ക് അജ്ഞാതന്‍റെ വെടിയേറ്റു. ഗസീദാബാദിലുള്ള വീട്ടില്‍ വെച്ചാണ് വെടിയേറ്റത്.

ഹിന്ദി വാര്‍ത്താ ചാനലായ സഹാറ സമയിലെ മാധ്യമപ്രവര്‍ത്തകനാണ് അനുജ്. വലതു കയ്യിലും വയറിലുമാണ് അനുജിന് വെടിയേറ്റത്. രണ്ടുപേര്‍ ചേര്‍ന്ന് അനുജിന്‍റെ വീട്ടിലേക്ക് തള്ളിക്കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

വെടിയേറ്റ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനുജിന്‍റെ നില ഗുരുതരമാണെന്നും ഉടന്‍ സര്‍ജറി അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വെടിയുതിര്‍ത്തതിനു പിന്നില്‍ ആരാണെന്നു അന്വേഷിക്കുകയാണ്, ജയിലിലുള്ള ഒരു ഗുണ്ടയുമായുള്ള പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്നാണ് സൂചന