Janayugom Online
TV Prasad- Janayugom

കാലിക്കറ്റ് പ്രസ് ക്ലബ്ബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ടി വി പ്രസാദിന്

Web Desk
Posted on September 13, 2018, 4:28 pm

കോഴിക്കോട്: 2017ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് അര്‍ഹനായി. മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടിംഗിനാണ് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്‍റ് ടി കെ രാമകൃഷ്ണന്‍, സംവിധായകന്‍ പ്രജേഷ്‌സെന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.