Web Desk

തിരുവനന്തപുരം

June 05, 2020, 7:21 am

കഠിനംകുളം കൂട്ടബലാത്സംഗം: യുവതിയുടെ ഭർത്താവടക്കം 4 പേർ പോലീസ്‌ കസ്റ്റഡിയിൽ, സംഭവം ഇങ്ങനെ

യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ്‌
Janayugom Online

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം കൂട്ട ബലാത്സംഗ കേസിൽ ഭർത്താവും സുഹൃത്തുക്കളും പോലീസ്‌ പിടിയിൽ. തിരുവനന്തപുരം കഠിനംകുളത്താണ്‌ നിർബന്ധിച്ച്‌ മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡനത്തിന്‌ ഇടയാക്കിയത്‌. കടലോരത്തെ വീട്ടിൽ വച്ചായിരുന്നു ആറു പേരടങ്ങുന്ന സംഘം യുവതിയോട്‌ ഈ ക്രൂരത കാട്ടിയത്‌. സംഭവ ശേഷം പുറത്തേക്കിറങ്ങി ഓടിയ യുവതി നാട്ടുകാരോട്‌ സഹായത്തിന്‌ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിഷയം പോലീസിൽ അറിയിക്കുകയും അബോധാവസ്ഥയിൽ ആയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിൻറെ വീട്ടിൽ നിന്ന് നാല് മണിയോടു കൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയിൽ കണ്ട നാട്ടുകാർ ഒരു വാഹനത്തിൽ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Updat­ing…

YOU MAY ALSO LIKE THIS VIDEO