കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ ജീവന് നഷ്ടപ്പെട്ടത് പന്ത്രണ്ട് പേര്‍ക്ക്. കഴിഞ്ഞ രണ്ട് മാസമായി റോഡ് തടഞ്ഞും റയില്‍ മാര്‍ഗ്ഗം തടഞ്ഞുമെല്ലാം നടന്നുവരുന്ന പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വിവിധ അപകടങ്ങളിലാണ് പന്ത്രണ്ടുപേര്‍ മരിച്ചത്. മൂന്ന് പേര് റോഡ് അപകടങ്ങളെ തുടര്‍ന്ന് മരിച്ചു. ഒരാള്‍ ജീവനൊടുക്കി. റയില്‍വേ ട്രാക്കില്‍ തെന്നിവീണാണ് മറ്റൊരു കര്ഷകന് മരിച്ചത്.
സമരം ചെയ്യുന്നതിനിടെ ഏഴുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ മരിച്ച ഭാരതീയ കിസാന്‍ യൂണിയന് ഉഗ്രഹനിലെ അംഗങ്ങളായ നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയും ആശ്രിതന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ബികെയു-ഉഗ്രഹാന്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സര്ഗ്രൂര്, മന്‍സ ജില്ലകളിലെ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉള്‍പ്പെടെയുള്ളവ അടച്ചിട്ടിരിക്കുകയാണ്.
പ്രക്ഷോഭങ്ങള്‍ രൂക്ഷമായിട്ടും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മരിച്ച രണ്ട് കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാതെ കർഷകർ പ്രതിഷേധം തുടരുകയാണ്. ഒക്ടോബര്‍ ഒമ്പതുമുതല്‍ ഈ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും മൂന്ന് ലക്ഷം രൂപ കൊണ്ട് മരിച്ച കര്‍ഷകരുടെ വീടുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അനിശ്ചിതകാല സമരങ്ങൾ തുടരുന്നതിനാൽ കോവിഡ് പടരാനുള്ള സാധ്യത മുൻനിർത്തി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. അപകടങ്ങളില്‍പ്പെട്ട് നിരവധി പേര് ചികിത്സയിൽ കഴിയുന്നുണ്ട്. നവംബറില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.
കാർഷിക നിയമങ്ങളെ മറികടക്കാൻ പുതിയ ബില്ലുകളുമായി രാജസ്ഥാൻ
ജയ്പൂർ: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ മറികടക്കാൻ പഞ്ചാബ് മാതൃകയിൽ മൂന്നു പുതിയ ബില്ലുകളുമായി രാജസ്ഥാൻ. ഈ മാസം ആദ്യം പഞ്ചാബ് അസംബ്ലി കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം അംഗീകരിക്കുകയും കേന്ദ്രത്തിന്റെ വിവാദപരമായ നിയമനിർമ്മാണങ്ങളെ പ്രതിരോധിക്കാൻ നാല് ബില്ലുകൾ ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ ഈ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ രാവിലെ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിനൊപ്പം നടപടിച്ചട്ട ഭേദഗതി ബില്ലും അവതരിപ്പിച്ചിട്ടുണ്ട്.
ENGLISH SUMMARY: Twelve lives lost in agricultural law protest
YOU MAY ALSO LIKE THIS VIDEO