പി പി ചെറിയാന്‍
വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡാ): ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്. 2019 ല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഇരട്ട കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്.
2019 മാര്‍ച്ചില്‍ രണ്ട് ആണ്‍ കുട്ടികളും (മാര്‍ക്ക്, മലാഖി) 2019 ഡിസംബര്‍ 27 ന് കെയ്‌ലന്‍, കാലേമ്പ് എന്നിവര്‍ ഉള്‍പ്പെടെ ഒരു
വര്‍ഷത്തിനുള്ളില്‍ നാല് ആണ്‍ കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്. ആദ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ ഗര്‍ഭവതിയാണെന്നറിഞ്ഞത് തന്നെ ഒട്ടും അസ്വസ്ഥമാക്കിയില്ലാ എന്നാണ് അലക്‌സാണ്ട്രിയ പറഞ്ഞത്.
സി സെക്ഷനിലൂടെയാണ് രണ്ടാമത്തെ സെറ്റ് കുട്ടികള്‍ പിറന്നത്. ഒരു മാതാവിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരിക്കില്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ നാല് കുട്ടികള്‍ക്ക് പുറമെ ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു പെണ്‍ കുട്ടിയും ഉണ്ട്.
ഇനി അടുത്തൊന്നും ഗര്‍ഭവതിയാകുന്നതിനുള്ള പ്ലാനില്ലെന്നും അലക്‌സാന്‍ഡ്രിയ പറഞ്ഞു. 5 കുട്ടികളേയും വളര്‍ത്തുന്നതില്‍ എനിക്കൊരു
വിഷമവുമില്ലെന്നും ഇവര്‍ പറഞ്ഞു.
English summary: Twin babies born in 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.