July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ജെഎൻയു അക്രമം: വിദ്യാർത്ഥികൾക്ക് നൽകുന്നതിനേക്കാൾ സുരക്ഷ പശുക്കൾക്ക് നൽകുന്ന രാജ്യമായി ഇന്ത്യയെന്ന് താരം

Janayugom Webdesk
January 6, 2020

മുംബൈ: വിദ്യാര്‍ത്ഥികളേക്കാള്‍ പശുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷകിട്ടുമെന്ന് നടി ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ജെ.എൻ.യു അക്രമത്തെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുതെന്നും ട്വിങ്കിള്‍ വ്യക്തമാക്കി. ട്വിറ്റ‌ലാണ് താരം തന്റെ പ്രതിഷേധമറിയിച്ചത്. ഞായറാഴ്ച രാത്രിയോടെ ജെഎൻയുവിൽ നടന്ന അക്രമസംഭവത്തിൽ മുഖംമൂടി ധരിച്ച, പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന സംഘമാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 28ഓളം ആളുകൾക്ക്  അതി​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ സുരക്ഷ കിട്ടുന്ന രാജ്യമാണ് ഇന്ത്യ. അക്രമം കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. ഈ തലക്കെട്ട് എല്ലാം പറയും.” ജെ.എന്‍.യു അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവവിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.

 

Eng­lish sum­ma­ry: Twinkil ghan­na com­ment­ed on jnu violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.