”കുമ്പിടിയാ.. കുമ്പിടി.. അവിടെയും കണ്ടു ഇവിടെയും കണ്ടു: ഇവിടെ എക്‌സാമിനറായെത്തുന്ന ടീച്ചര്‍ ഉറപ്പായും ഇത് പറയും…

Web Desk
Posted on March 12, 2019, 9:23 pm

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: ഈ വര്‍ഷം കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എക്‌സാമിനറായെത്തുന്നവര്‍ക്ക് പണിപാളും.
എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അഞ്ച് ജോഡി ഇരട്ട കുട്ടികള്‍ തയ്യാറാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കളാണ് നെടുങ്കണ്ടംകല്ലാര്‍ ഗവ.എച്ച്എസ്എസ്. അഭിജിത്ത് ടി.കെഅനുജിത്ത് ടി.കെ., ടി.എം ഹരികൃഷ്ണന്‍ ടി.എം ഹരിതാലക്ഷ്മി, അമീക്ക സാറാ കുര്യാക്കോസ്, അനീക്ക മരിയ കുര്യാക്കോസ്, ആതിരമോള്‍ സജു അപ്‌സരമോള്‍ സജു, കൃഷ്ണപ്രിയ മുരളി വിഷ്ണുപ്രിയ മുരളി എന്നിവരാണ് ഈസ്‌കൂളില്‍ നിന്നും വര്‍ഷം പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുന്ന ഇരട്ടകുട്ടികള്‍.

twins

342 കുട്ടികളാണ് ഈ സ്‌കൂളില്‍ പരിക്ഷ എഴുതുന്നത്. ഇരട്ട സഹോദരങ്ങള്‍ ഒരേ ക്ലാസുകളിലാണ് പഠിക്കുന്നതെങ്കിലും ഈ അഞ്ച് ജോഡി ഇരട്ടകളും വിവിധ ഡിവിഷനുകളിലാണ് പഠിക്കുന്നത്. ഇവരുടെ രൂപ സാദ്യശ്യം മിക്കപ്പോഴും അദ്ധ്യാപകരെ ആശയകുഴപ്പത്തില്‍ എത്തിച്ചിട്ടുള്ളതായി അദ്ധ്യാപകര്‍ തന്നെ സമ്മതിക്കുന്നു. പഠ്യേതര വിഷയങ്ങളിലും ഇവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നു ഇത്രയും അധികം ഇരട്ടകുട്ടികള്‍ ഒന്നിച്ച് പരിക്ഷ എഴുതുന്നത് അപൂര്‍വ്വ കാര്യമാണെന്ന് സ്‌കൂള്‍ അദ്ധ്യാപകന്‍ റെയ്‌സണ്‍ പി. ജോസഫ് പറയുന്നു.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നില്ലെ…