ഇരട്ടക്കുട്ടികള്‍ ക്രഷിലെ പൂളില്‍ വീണുമരിച്ചു

Web Desk
Posted on July 27, 2018, 10:15 am

തെക്കുകിഴക്കന്‍ യുഎസിലെ ടെന്നിസിയില്‍ ഇരട്ടക്കുട്ടികള്‍ ക്രഷിലെ പൂളില്‍വീണുമരിച്ചു. നഴ്‌സ് ആയ അമേലിയ വിയാന്‍ഡയുടെ മക്കളായ എലിജയും എലിസ ഒറിജുവേലയുമാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. മകളായ എലിസയെ മരിച്ചനിലയിലാണ് കണ്ടത്. പൂളില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്ന മകന്‍ എലിജയെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച മരിച്ചു. എലിജയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനും മാതാവ് അനുമതി നല്‍കി.
നോക്‌സ് വില്ലില്‍ ഒരുവീടിനുചേര്‍ന്ന് നടത്തിയിരുന്ന ക്രഷ് പൊലീസ് അടപ്പിച്ചു അതിന് മതിയായ ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ക്രഷ് നടത്തിയിരുന്ന ജെന്‍സാലി എന്ന സ്ത്രീയ്ക്ക് ബന്ധുക്കളല്ലാത്ത നാലിലേറെ കുട്ടികളെ മൂന്നുമണിക്കൂറിലേറെ നോക്കാന്‍ ടെന്നിസിയിലെ നിയമം അനുവദിക്കുന്നില്ല. ആറുകുട്ടികളെ നോക്കാന്‍ കഴിയുമെന്നതരത്തില്‍ ഇവര്‍ പരസ്യം നല്‍കിയിരുന്നു.