June 6, 2023 Tuesday

വിദ്വേഷ ട്വീറ്റ് : കർണാടക ബിജെപിക്ക് ട്വിറ്ററിൽ നിരോധനം

Janayugom Webdesk
ബംഗളുരു
February 13, 2020 9:58 pm

വിദ്വേഷ ട്വീറ്റുകളെത്തുടർന്ന് കർണാടക ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ചെയ്തു. ഡൽഹി തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച സ്ത്രീകൾ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പോസ്റ്റ് ചെയ്തിരുന്നു. രേഖകൾ സൂക്ഷിച്ചുവയ്ക്കണമെന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. ഇതിനെതിരെ ഏറെ പ്രതിഷേധം ഉയർന്നിരുന്നു.

ഒരു പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരിലായിരുന്നു വിമർശനം. കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മൻമോഹൻസിങ്, സുശീൽകുമാർ ഷിൻഡെ, വിജയ് ബഹുഗുണ എന്നിവരെ അധിക്ഷേപിച്ചും ബിജെപി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ട്വിറ്ററിന്റെ വിലക്ക് ദൗർഭാഗ്യകരമാണന്ന് സംസ്ഥാന യുവമോർച്ച അധ്യക്ഷൻ വിനോദ് കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതും അൺബ്ലോക്ക് ചെയ്തതും ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് കർണാടക ബിജെപി വക്താവ് ജി മധുസൂദന പ്രതികരിച്ചത്.

ENGLISH SUMMARY: Twit­ter blocked Kar­nata­ka BJP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.