16 April 2024, Tuesday

Related news

February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023
April 3, 2023

ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് സ്ഥാനചലനം

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2021 6:37 pm

ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ സ്ഥാനത്തുനിന്നും നീക്കി. പുതിയ ഐടി നിയമത്തിന്റെ പേരില്‍ നരേന്ദ്രമോഡി സര്‍ക്കാരുമായി ട്വിറ്റര്‍ തുടരുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് നടപടി.
യുഎസിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് മനീഷ് മഹേശ്വരിക്ക് സ്ഥാനമാറ്റം ലഭിച്ചിരിക്കുന്നത്. പകരം മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആളെ നിയോഗിച്ചിട്ടില്ല. ഇന്ത്യാഘടകം ഏഷ്യാ പസഫിക് യൂണിറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. രണ്ടര വര്‍ഷത്തോളം മനീഷ് എംഡിയായി ചുമതല വഹിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ കേന്ദ്രസര്‍ക്കാരുമായി കമ്പനിയുടെ ബന്ധം വഷളായിരുന്നു.
നേരത്തെ മനീഷിനെതിരെ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ യുപി പൊലീസ് പുറപ്പെടുവിച്ച സമന്‍സ് കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഐടി ചട്ടങ്ങള്‍ അനുസരിച്ചുള്ള തര്‍ക്കപരിഹാര സംവിധാനങ്ങള്‍ ട്വിറ്റര്‍ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

Eng­lish Sum­ma­ry: Twit­ter India chief fired

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.