കേരളത്തില്‍ ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ചൂടാറുംമുമ്പ് തന്നെ ഹിമാചലില്‍ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അടുത്ത വാര്‍ത്ത വരുകയുണ്ടായി. സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു എന്നതായിരുന്നു ആ വാര്‍ത്ത. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു.
വായ തകര്‍ന്ന പശുവിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടും കേരളത്തില്‍ ആന കൊല്ലപ്പെട്ടപ്പോള്‍ രംഗത്തെത്തിയ ആരെയും ഇപ്പോള്‍ കാണുന്നില്ലായെന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നെങ്കിലും ബിജെപി സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. പാലക്കാട് നടന്ന സംഭവത്തെ മലപ്പുറത്തിനെതിരേ വ്യാപക വിദ്വേഷ പ്രചാരണമാണ് നടന്നത്. കേരളത്തിലെ ബിജെപി നേതാക്കളും മനേകാ ഗാന്ധി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരും ആന ചെരിഞ്ഞതില്‍ അനുശോചനവുമായി രംഗത്തെത്തി. എന്നാല്‍, ഗര്‍ഭിണിയായ പശുവിന് ഭക്ഷണത്തില്‍ സ്ഫോടക വസ്തു നിറച്ച് നല്കിയ സംഭവത്തില്‍ ആരെയും രംഗത്ത് കാണാത്തതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്.
ആന കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിക്കെതിരെയും ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. #JusticeforNandini എന്ന ഹാഷ്ടാഗും ഇതിനോടകം ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കഴിഞ്ഞു.
#justiceforHimachalCow #justicefornandini
Maneka Gandhi’s reaction while she hear about animal abuse in,
Non BJP State. BJP State pic.twitter.com/HKNRypeewx
— COMRADE RED 🌹 (@comradarjun) June 6, 2020