കൊച്ചി/ആലപ്പുഴ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായ് നടന്ന അപകടങ്ങളിൽ നാല് പേർ മരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമാണ് വാഹനാപകടങ്ങൾ നടന്നത്. ദേശീയപാതയിൽ ആലപ്പുഴ കളപ്പുര ജങ്ഷനിലും, തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് അപകടങ്ങൾ ഉണ്ടായത്. ആദ്യ അപകടം ആലപ്പുഴ കുളപ്പുര ജംഗ്ഷനിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചായിരുന്നു. കെഎൽ 40 എ 1064 നമ്പർ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രികരായ രണ്ട് പേരും മരിച്ചു.
you may also like this video
അജിത്ത് ബാബു എന്നാണ് മരിച്ചവരിൽ ഒരാളുടെ പേര്. മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്കിട്ടപ്പോൾ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസും ഇവരെ ഇടിച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചത്.തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവ് ഹസീഫിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.