തമിഴ്‌നാട്ടിലെ മായം കലര്‍ന്ന വെളിച്ചെണ്ണ; ഈ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഉടന്‍ വരും പുതിയ പേരില്‍ സൂക്ഷിച്ചോളൂ..

Web Desk
Posted on July 09, 2019, 3:45 pm

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും വിവിധ ബ്രാന്‍ഡുകളിലായി മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തിലേക്കെത്തിക്കുന്നതായി വിവരം. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി.

ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് കഴിഞ്ഞയാഴ്ച നിരോധിച്ചത്. രണ്ടും നിര്‍മ്മിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള കമ്ബനിയാണ്. ഇതേ കമ്ബനിയുടെ സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മൂന്ന് മാസം മുമ്ബ് നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടതോടെ കമ്ബനി പുതിയ പേരില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തില്‍ എത്തിക്കുകയായിരുന്നു.
ലിക്വിഡ് പാരഫിന്‍ വെളിച്ചെണ്ണയായി രൂപം മാറി എത്തുന്നതിന് എതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സാമൂഹിക സംഘടനകള്‍ രംഗത്തുണ്ട്. തെരുവോരപാചകത്തിനും മറ്റും വ്യാപകമായി ഈമായം കലര്‍ന്ന വെളിച്ചെണ്ണ ഉപയോഗപ്പെചടുത്തുന്നുണ്ട്. തെരുവോരത്ത് വിലകുറഞ്ഞ പൊരിപ്പലഹാരങ്ങള്‍ ഇത്തരം എണ്ണയിലാണ് നിര്‍മ്മിക്കുന്നതെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.