കൊറോണ പ്രതിസന്ധിയുടെ പേരില്‍ തുച്ഛ വരുമാനക്കാരായ രണ്ടരലക്ഷം പേരെ പിരിച്ചുവിട്ടു. ആയിരക്കണക്കിന് തൊഴിലാളികളുടെ പിരിച്ചുവിടല്‍ തുടരുകയാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി നഷ്ടപ്പെട്ടവര്ക്കെതിരേ വ്യാപകമായ വിദ്വേഷപ്രചരണവും നടക്കുന്നു. കൊറോണ മറയാക്കി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റംഗങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി ലക്ഷങ്ങള്‍ പൊട്ടിത്തെറിക്കാനിരിക്കുന്ന ബോംബുപോലെയാണെന്നും ‘അല്‍ഖബാസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പിരിച്ചുവിടപ്പെട്ടവരെല്ലാം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തൊഴിലാളികളാണ്. തൊഴിലും വേതനവും നഷ്ടപ്പെട്ടതോടെ ഇവര്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ തെരുവിലിറങ്ങിയാല്‍ അത് വന്‍ സാമൂഹ്യപ്രശ്നമാവുമെന്നും മാധ്യമങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തൊഴിലില്ലാതായവരും താമസ നിയമലംഘകരുമായ അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഔദ്യോഗികമായ അറിയിപ്പുണ്ട്.
42.55 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റില്‍ 25 ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളാണ് സ്വദേശികളെക്കാള്‍ കൂടുതല്‍. ഇവരില്‍ 80 ശതമാനവും മലയാളികളാണെന്നാണ് കണക്ക്. കൊറോണയുടെ ആക്രമണത്തോടെ നിര്‍മ്മാണ മേഖലയും വിപണികളും സ്തംഭിച്ചു. മലയാളികള്‍ക്ക് കുത്തകയുള്ള ചെറുകിട പലവ്യഞ്ജനക്കടകളായ ബഖലകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, തുണിക്കടകള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, കാര്‍-മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍, ടാക്സികള്‍, ഭക്ഷണ ഡലിവറി, മൊബൈല്‍ കടകള്‍ തുടങ്ങിയവയും നിശ്ചലമായി. ഇപ്പോഴും പിരിച്ചുവിടല്‍ അനുസ്യൂതം തുടരുന്നതിനാല്‍ ഈ മാസാവസാനത്തോടെ പിരിച്ചുവിടപ്പെടുന്നവരുടെ സംഖ്യ അഞ്ച് ലക്ഷത്തോളമായി ഉയരുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.