കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദ്ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
Posted on May 20, 2019, 5:47 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. പുനലൂര്‍ സ്വദേശികളായ ഷാജഹാന്‍, റോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കെവിന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ സുഹൃത്തുക്കളാണ് ഇരുവരും. പുനലൂര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഷിനു, മനു എന്നീ പ്രതികളുടെ ജാമ്യം ആണ് റദ്ദാക്കിയത്. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളാണ് അറസ്റ്റിലായ ഷാജഹാനും റോബിനും.

you may aslo like this: