സിസിടിവി മോഷ്ടിച്ച് മാറ്റിയ ശേഷം വരും ദിവസങ്ങളിൽ മോഷണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് പേരെ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം അടുത്തുള്ള മറ്റൊരു സിസിടിവിയില്‍ പതിഞ്ഞതാണ് ഇവരെ കുടുക്കിയത്. ബാലരാമപുരം തലയല്‍ ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ സില്‍ക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്പാമുട്ടം പണയില്‍ പുത്തന്‍വീട്ടില്‍ അജി എന്നു വിളിക്കുന്ന രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷനാണ് ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് അഴിച്ച് മാറ്റാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാല്‍ ഇതില്‍ ഒരു ക്യാമറ മാത്രമേ ഇവർ കണ്ടിരുന്നുള്ളു. ഒരെണ്ണം അഴിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം രണ്ടാമത്തെ സിസിടിവിയില്‍ കുടുങ്ങിയത്. ആദ്യം സിസിടിവി ക്യാമറ അഴിച്ച് മാറ്റിയ ശേഷം വരും ദിവസങ്ങളില്‍ മറ്റ് മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ രണ്ട് സിസിടിവി സ്ഥാപിച്ചത് മോഷ്ടാക്കള്‍ അറിഞ്ഞിരുന്നില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.