Web Desk

ആലപ്പുഴ

June 08, 2021, 5:24 pm

ഇറച്ചിക്കടയുടെ മറവിൽ മിനിയും സുഹൃത്തും നടത്തിയ ബിസിനസ്സ് കയ്യോടെ പിടിച്ച് പൊലീസ്

Janayugom Online

ഇറച്ചികോഴി വിൽപ്പനയുടെ മറവിൽ വ്യാജ ചാരായം വില്പന നടത്തിയ സംഭവത്തിൽ യുവതി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല സ്വദേശികളായ പ്രജേഷ് നാഥ്, മിനി എന്നിവരെയാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇവരുടെ വ്യാജ ചാരായ വില്പനയ്ക്ക് പൂട്ടുവീണത്.

വർഷങ്ങളായി മിനി ചെന്നിത്തലയിൽ ഇറച്ചിക്കോഴി വില്പന നടത്തുന്നുണ്ട്. ഇതിന്റെ മറവിലാണ് സുഹൃത്തായ പ്രജേഷിനൊപ്പം ചാരായ വില്പന തുടങ്ങുന്നത്. അസമയങ്ങളിൽ യുവാക്കളടക്കമുള്ളവർ ഇറച്ചിക്കോഴി വാങ്ങാൻ കടയിലെത്തുന്നതും മറ്റും നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു.

തുടർന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ച മുൻപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മിനി രക്ഷപ്പെടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി പൊലീസ് സംഘം കടയില്‍ എത്തി പിടികൂടുകയായിരുന്നു. മിനിയും സുഹൃത്തും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചാരായ വില്പന നടത്തിയതിന് ഇതിനും മുൻപും മിനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: Two arrest­ed for sell­ing fake alcohol

You may also like this video: