കോവിഡ്; സമൂഹമാധ്യമങ്ങളിലൂടെ വ്യജപ്രചാരണം നടത്തിയ യുവാവും യുവതിയും അറസ്റ്റില്‍

Web Desk

പത്തനംതിട്ട

Posted on June 21, 2020, 1:06 pm

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് എന്ന് വ്യാജപ്രചാരണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് ഇവര്‍ വ്യാജ പ്രചാരണം നടത്തിയത്. മല്ലശ്ശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും അറസ്റ്റ് ചെയ്തു എങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Eng­lish Sum­ma­ry: Two arrest­ed for spread­ing covid fake news­es in social media.

you may also like this video;