Web Desk

ആലപ്പുഴ

July 26, 2021, 7:45 pm

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് 19കാരി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Online

വള്ളിക്കുന്നം സ്വദേശിനി സുചിത്രയുടെ മരണത്തില്‍ ഭര്‍തൃമാതാവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സുചിത്രയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ പിതാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ഭവനത്തിൽ ഉത്തമൻ, ഭാര്യ സുലോചന എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിഷ്ണുവിന്റെയും സുചിത്രയുടെയും വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉത്തമനും സുലോചനയും സുചിത്രയെ മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെണ്ടകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്, പൊലീസ് വ്യക്തമാക്കി.
കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

Eng­lish Sum­ma­ry: Two arrest­ed in con­nec­tion with dowry death case in Vallikkunnam

You may like this video also