Web Desk

തളിപ്പറമ്പ്

October 26, 2020, 5:39 pm

തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു

Janayugom Online

തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മടക്കാട് വെച്ച് കാർക്കീൽ സ്വദേശി എം സുജിത്ത്, നാടുകാണിയിൽ വെച്ച് പൂവ്വം സ്വദേശി കെ പി റോബിൻ എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി വി ബാലകൃഷ്ണനും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നാടുകാണി, മടക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലായാണ് ഇവരെ പിടികൂടിയത്. റെയ്‌ഡിൽ മടക്കാട് വെച്ചാണ് 15 ഗ്രാം കഞ്ചാവുമായി കാർക്കീൽ സ്വദേശി സുജിത്ത് പിടിയിലായത്. നാടുകാണി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കിൻഫ്ര ടെക്സ്റ്റൈൽ പാർക്കിന് സമീപത്ത് നിന്നാണ് 20 ഗ്രാം കഞ്ചാവുമായി പൂവ്വം സ്വദേശി റോബിൻ പിടിയിലായത്. കടുത്ത നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനായി കുറഞ്ഞ അളവിൽ മാത്രം കഞ്ചാവ് കൈവശം വെച്ച് യുവാക്കൾക്ക് വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. റെയ്ഡിന് സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ രാജീവ്, കെ വി ഷൈജു, എക്സൈസ് ഡ്രൈവർ പി വി അജിത്ത് എന്നിവരും നേതൃത്വം നൽകി.