25 April 2024, Thursday

പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
ചണ്ഡിഗഢ്
May 8, 2022 10:54 pm

പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. 1.5 കിലോവരുന്ന സ്ഫോടകവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തീവ്രവാദ ആക്രമണത്തെ ചെറുത്തതായി പൊലീസ് വ്യക്തമാക്കി.

2.5 കിലോയുള്ള മെറ്റല്‍ ബോക്സിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ടൈമറും ബാറ്ററിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ബോക്സിനുള്ളില്‍ സജ്ജമാക്കിയിരുന്നു.

സമാനമായ രീതില്‍ മൂന്ന് ദിവസത്തിന് മുന്‍പ് നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. അജ്ഞല, അമൃത്സര്‍, ജഗ്താര്‍, മേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരു മോട്ടോര്‍ സൈക്കിളും രണ്ട് മൊബൈല്‍ ഫോണുകളും സംഭവസ്ഥലത്തുനിന്ന് പിടി കൂടിയിരുന്നു.

Eng­lish Sum­ma­ry: Two arrest­ed with explo­sives in Punjab

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.