Saturday
16 Feb 2019

അനധികൃത താമസം ; ബംഗ്‌ളാദേശി ദമ്പതിമാരെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു

By: Web Desk | Wednesday 20 June 2018 2:07 PM IST

ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് രണ്ടുജോഡി ബംഗ്‌ളാദേശി ദമ്പതിമാരെ താനെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. ഇക്കഴിഞ്ഞ ഡിസംബറില്‍ നഗരപ്രദേശത്ത് നടത്തിയ റെയിഡിലാണ് നാലുപേരെ പിടികൂടിയത്. ഉത്തം ഗോളാപ് സിക്കന്ദര്‍ (27),മൗ ഉത്തം സിക്കന്ദര്‍ (24), അലാവുദ്ദീന്‍ ഗാനിമാലിക് (40),മുസ്‌ലിമാ അലാവുദ്ദീന്‍(38)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചെറുജോലികള്‍ ചെയ്തു ജീവിക്കുകയാണ് തങ്ങളെന്നും ബംഗ്ലാദേശികള്‍ തന്നെയെന്നും സമ്മതിച്ച ഇവര്‍ക്ക് പക്ഷേ മതിയായ രേഖകള്‍ കാണിക്കാന്‍ ഉണ്ടായിരുന്നില്ല. പാവപ്പെട്ട  സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവര്‍ക്കെതിരെ സമൂഹത്തിന് മാതൃകയാവാന്‍ വേണ്ടിയാണ് നടപടി സ്വീകരിക്കുന്നതെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ കാലത്തിനു ശേഷം ഇവരെ സ്വരാജ്യത്തിലേക്കു മടക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വ്യാജരേഖകളുമായി ഇന്ത്യൻ പൗരന്മാരെന്ന മട്ടിൽ ആയിരക്കണക്കിന്  ബംഗ്ലാദേശികൾ  ഇന്ത്യയിൽ കഴിയുന്നുണ്ട്. അതിർത്തിയിൽ പശ്ചിമ ബംഗാൾ നിവാസികൾ എന്നമട്ടിൽ രേഖകൾ നിർമ്മിച്ച് നൽകുന്ന കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ  തൊഴിലാളികളായി എത്തി തമ്പടിച്ചിട്ടുള്ള അനേകം വിദേശികളുണ്ടെന്നാണ് വിവരം.

Related News