രണ്ട് ബിരിയാണി വാങ്ങിയാല്‍ അര കിലോ തക്കാളി സൗജന്യമായി നല്കാമെന്ന് പ്രഖ്യാപിച്ചിരിക്കപകയാണ് ആമ്പൂർ ബിരിയാണിക്കട. ചെന്നൈയിലെ പല മേഖലകളിലും തക്കാളിയുടെ വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചെന്നെയില്‍ ഇപ്പോള്‍ തക്കാളി വില 150 രൂപയാണ്.
ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകം സോത്തുപ്പാക്കത്തിലാണ് കട സ്ഥിതിചെയ്യുന്നത് .ഒരു കിലോ തക്കാളി വാങ്ങിയാൽ ഒരു ബിരിയാണി സൗജന്യമായി നൽകുമെന്ന മറ്റൊരു വാഗ്ദാനവുെ കട പുറപ്പെടുവിച്ചിട്ടുണ്ട് . തക്കാളിക്ക് വില കുടുന്നത് ഭരണകേന്ദ്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ചൊവ്വാഴ്ച മാത്രമായി ഇത്തരമൊരു സൗജന്യ വിൽപന നടത്തിയതെന്ന് കടയുടമ വ്യക്തമാക്കി .
english summary; two biryani, get half a kilo of tomatoes for free
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.