കത്തിയ നിലയിലും ആസിഡ് കൊണ്ട് മുഖം പൊള്ളിച്ചും യു.പിയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബിജ്നോറില് കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകള്‍ നിറയ്ക്കുന്ന കൂടുകളും കണ്ടെടുത്തു. സ്ത്രീക്ക് വെടിയേറ്റിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഗജ്രോല ഗ്രാമത്തില്‍ ഒരു കുഴല്‍ക്കിണറിനു സമീപത്തായി വെള്ളിയാഴ്ച വൈകിട്ട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ ഡി.എന്‍.എ. സാമ്ബിളുകള്‍ ശേഖരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ലക്ഷ്മി നിവാസ് മിശ്ര കൂട്ടിച്ചേര്‍ത്തു. സ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ തന്നെ ബഹറായിച്ച് ജില്ലയില്‍ മറ്റൊരു യുവതിയുടെയും മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പൊള്ളലേറ്റ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മൃതദേഹത്തിലെ പൊള്ളലുകള്‍ ആസിഡു കൊണ്ടുള്ളതാകാം എന്നാണ് സൂചന. കാടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുപതു വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയില്‍, ബഹറായിച്ച് ഗ്രാമത്തിലെ വനമേഖലയില്‍നിന്ന് കണ്ടെത്തി. മൃതദേഹത്തിന്റെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. പ്രാഥമിക അന്വേഷണ പ്രകാരം യുവതി ഈ ഗ്രാമത്തില്നിന്നുള്ളതല്ലാ എന്നാണ് മനസ്സിലാക്കുന്നത്- ബഹറായിച്ച് അഡീഷണല്‍ എസ്.പി. രവീന്ദ്ര സിങ് പ്രതികരിച്ചു.
English Summary: Two bodies found in UP
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.