March 22, 2023 Wednesday

Related news

March 3, 2023
February 18, 2023
February 5, 2023
February 5, 2023
February 3, 2023
February 2, 2023
February 2, 2023
December 26, 2022
December 19, 2022
November 21, 2022

കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: അന്വേഷണം പൂര്‍ത്തിയായില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്

Janayugom Webdesk
കണ്ണൂര്‍
February 5, 2023 9:40 am

കണ്ണൂരില്‍ കഴിഞ്ഞ ദിവസം കാര്‍ കത്തി ദമ്പതികള്‍ മരിച്ച അപകടത്തിന്റെ കാരണത്തെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വിശദമായ പരിശോധന നടത്തിവരികയാണ്. വാഹനത്തിനുള്ളില്‍ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങള്‍ പലയിടത്തും പ്രചരിക്കുന്നുണ്ട്.

അത്തരമൊരു നിഗമനം മോട്ടോര്‍വാഹന വകുപ്പ് നടത്തിയിട്ടില്ലെന്ന് അറിയിച്ചു. മോട്ടോര്‍വാഹന വകുപ്പ്, ഫോറന്‍സിക്, പൊലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമെ അപകടകാരണവും വാഹനത്തില്‍ തീപടരാനുള്ള കാരണവും കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം കാറിലുണ്ടായിരുന്ന കുപ്പിയില്‍ സൂക്ഷിച്ചിരുന്നത് പെട്രോള്‍ അല്ല വെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോൾ വാഹനത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. കാറിന്റെ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ട് കത്തി പടരുകയായിരുന്നുവെന്നും റീഷയുടെ അച്ഛൻ പറഞ്ഞു. കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു മുൻപോട്ടു എത്തിയപ്പോൾ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാൻ‌ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു.

ഉടൻ താൻ കാറിൽ നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനിയില്ലെന്നും വിശ്വനാഥൻ പറഞ്ഞു. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നെന്ന പ്രചാരണത്തിനാണ് മറുപടി.

കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ്  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമായിരുന്നു അപകടം.

Eng­lish Sum­ma­ry: two burnt to death as ca catch­es fire in kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.