Friday
06 Dec 2019

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്

By: Web Desk | Tuesday 5 November 2019 11:38 AM IST


നെടുങ്കണ്ടം: സ്ക്കൂൾ കുട്ടികളുമായി എത്തിയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കല്ലാർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികളായ തുക്കു പാലം മരുതാനിയിൽ വിട്ടിൽ റോഷ്ന ജലീൽ (16), ചോറ്റുപാറ സ്വദേശി ശ്രീരാഗ് (14) എന്നിവർക്കാണ് പരിക്ക് പറ്റിയത്. അമിത വേഗതയിൽ എതിരെ വന്ന കാറിനെ ഇടിക്കാതെ വെട്ടിച്ച് മാറ്റിയതായിരുന്നു ഓട്ടോറിക്ഷ.

ഓട്ടോറിക്ഷയിൽ അഞ്ച് വിദ്യാർത്ഥികൾ അപകട സമയത്ത് ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റോഷ്നയ്ക്ക് തലയ്ക്കും തോളിനും പരിക്കേറ്റു. ഒൻപതാം ക്ലാസ്ശ്രീ വിദ്യാർത്ഥിയായ ശ്രീരാഗിന് വീഴ്ചയിൽ ചതവും ഉണ്ടായി. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരുവരേയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂളിലേയ്ക്ക് കുട്ടികളുമായി വന്നതായിരുന്നു ഓട്ടോറിക്ഷ. രാവിലെ ഒമ്പത് മണിയോടെ മുണ്ടിയെരുമയ്ക്ക് സമീപം പുഞ്ചിരി ജംഗ്ഷനിലെ ഇറക്കത്തിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറ് ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിന്റെ ഇടയിൽ പുല്ലിലേയ്ക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ മക്കളും വണ്ടിയിൽ ഉണ്ടായിരുന്നു.

Related News