കുട്ടികൾ കുഴഞ്ഞ് വീണു, മാതാപിതാക്കള്‍ എത്തിച്ചത് മന്ത്രവാദികളുടെ അടുത്ത്; രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു

Web Desk

മാല്‍ഡ

Posted on February 15, 2020, 4:27 pm

മന്ത്രവാദത്തെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. അഞ്ചും ഏഴും വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വെള്ളയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്നും ആറും വയസ്സ് പ്രായമുള്ള മറ്റു രണ്ടു പെണ്‍കുട്ടികള്‍ ആശുപത്രിയിലാണ്. വീടിനടുത്തുള്ള വനത്തില്‍ കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ കുഴഞ്ഞുവീണിരുന്നു.

ഇതിനെ തുടര്‍ന്നാണ് കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ മന്ത്രവാദികളുടെ അടുത്തെത്തിയത്. കുട്ടികൾ വനത്തില്‍ നിന്ന് വിഷമടങ്ങിയ കാട്ടുപഴങ്ങൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പൊലീസ് അന്വേഷിച്ച് വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അലോക് രാജോരിയ അറിയിച്ചു.

you may also like this video;